പ്രണയബന്ധം വീട്ടുകാർ എതിർത്തു, ഇന്നലെ രാത്രിമുതൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുബോൾ ആളൊഴിഞ്ഞ പറമ്പിൽ ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമർജിത്തും,കൃഷ്ണപ്രിയയും

കോട്ടയം : വൈക്കത്ത് വിദ്യാർത്ഥികളെ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെമ്പ് സ്വദേശികളായ അമർജിത്തിനെയും (23), കൃഷ്ണപ്രിയയെയും (21) ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും പ്രണയബന്ധം വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയ അമർജിത്ത് ജോലി അന്വേഷിച്ച് വരികയായിരുന്നു. കൃഷ്ണപ്രിയ എയർഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കെടുക്കാനെത്തിയ യുവാവാണ് ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കമിതാക്കളുടെ മൃദദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.