രണ്ട് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയ വീട്ടമ്മ രക്ഷപെട്ടു, മക്കൾ മരിച്ചു ; സംഭവത്തിൽ യുവതി അറസ്റ്റിൽ

കോഴിക്കോട് : രണ്ട് മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. നാദാപുരത്താണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും. രണ്ട് കുട്ടികളും മരണപെട്ടു.

പേരോട് സ്വദേശിനിയായ സുബിനായാണ് കുട്ടികളെയും കൊണ്ട് കിണറ്റിൽ ചാടിയത്. നാദാപുരം പോലീസ് സംഭവസ്ഥലത്തെത്തി സുബിനയെ അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.