മകളെ ഉപേക്ഷിച്ച് ഷെയർചാറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

എടക്കര : മകളെ ഉപേക്ഷിച്ച് ഷെയർചാറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ സ്വദേശിയായ 25 വയസുകാരിയും കാമുകൻ തൃശൂർ സ്വദേശി അമീറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ഭർതൃമതിയായ യുവതി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയെ കാണാതായതിനെ തുടർന്ന് പോലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഒളിച്ചോടിയതായി കണ്ടെത്തിയത്.

തൃശൂർ ആലപ്പുഴ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങയതിന് ശേഷം. രണ്ട് മക്കളുള്ള യുവതി ഒരു കുട്ടിയെ മാതാവിന്റ അടുത്ത് നിർത്തിയ ശേഷം ചെറിയ കുട്ടിയേയും കൂടെ കൂട്ടിയാണ് നാട് വിട്ടത്. എന്നാൽ ചെറിയ കുട്ടിയെ ഉപേക്ഷിക്കണമെന്ന് കാമുകൻ പറഞ്ഞതോടെ കുട്ടിയെ നാട്ടിൽ ഉപേക്ഷിക്കാൻ തിരിച്ചെത്തുകയായിരുന്നു ഇതിനിടയിലാണ് പോലീസ് പിടിയിലായത്.

യുവതിയുടെ സഹോദരനിൽ നിന്ന് വിസ നൽകാമെന്ന് പറഞ്ഞ് പതിനായിരം രൂപ തട്ടിയെടുത്താണ് യുവതി ഒളിച്ചോടിയത്. കുട്ടികളെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികളെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കാമുകനെതിരെയും പോലീസ് കേസെടുത്തു.