പ്രണയം നടിച്ച് പെൺകുട്ടിയെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു ; കോഴിക്കോട് നാല് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട് : പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ കോഴിക്കോട് കായക്കൊടി സ്വദേശികളായ സായൂജ്,രാഹുൽ,ഷിബു,അക്ഷയ് തുടങ്ങിയവർക്കൊപ്പം കുറ്റിയാടി സ്വദേശിയും അറസ്റ്റിലായി.

ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് പെൺകുട്ടിയെ കാട്ടിൽ കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.