ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി രാത്രി കുമളിയിലെത്തി ലോഡ്ജിൽ മുറിയെടുത്തു, രാവിലെ പോലീസ് എത്തി അറസ്റ്റ് ചെയ്തു

ഇടുക്കി : കുമിളിയിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും മയക്ക് മരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങലൂർ സ്വദേശിനി സാന്ദ്ര (20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കുമളി നഗര മധ്യത്തിലെ ഹൈറേഞ്ച് റസിഡൻസിയിൽ ബുധനാഴ്ച്ച രാത്രിയാണ് ഇവർ മുറിയെടുത്തത്. വ്യാഴഴ്ച എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ താമസിക്കുന്ന മുറിയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ സാന്ദ്ര ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഇന്റ്റഗ്രാം വഴി ഷെഫിനെ പരിചയപ്പെടുന്നത്.

ഷെഫിന്റെ ആവിശ്യപ്രകാരമാണ് സാന്ദ്ര കുമളിയിൽ എത്തിയത്. അന്യസംസ്ഥാനത്തുള്ള ഷെഫിന്റെ ബന്ധുവാണ് മയക്ക് മരുന്ന് നൽകിയതെന്ന് സാന്ദ്ര മൊഴി നൽകി. സാന്ദ്രയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.