വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ തൃശൂർ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ തൃശൂർ സ്വദേശികൾ അറസ്റ്റിൽ. തൃശൂർ പള്ളിക്കൽ സ്വദേശി അജാസ് (25), തൃശൂർ തലപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ് (26), എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്കിലൂടെയാണ് യുവതിയെ പ്രതികൾ പരിചയപ്പെടുന്നത്. കേസിലെ ഒന്നാം പ്രതി യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ശേഷം എറണാകുളത്തുള്ള വിവിധ ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണമാല തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികളിൽ രണ്ട് പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. മുഖ്യ പ്രതി ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്.