ഇനി മീൻ വില്പനയും ; ബിനോയ് കോടിയേരി മത്സ്യ വ്യാപാര രംഗത്തേക്ക് കടന്നു

തിരുവനന്തപുരം : ബിനോയ് കോടിയേരി മത്സ്യ വ്യാപാര രംഗത്തേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരി മത്സ്യ വ്യാപാര രംഗത്തേക്ക് കടന്നു. മീൻ വ്യാപാരവുമായി ബന്ധപ്പെട്ട ആദ്യ സ്ഥാപനം അമ്മ വിനോദിനി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

മീൻസ് എവരിതിങ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം വള്ളത്തിൽ പോയി മീൻ പിടിക്കുന്നവരുടെ കയ്യിൽ നിന്നും നേരിട്ട് വാങ്ങി വില്പന നടത്തുകയാണെന്നും ഫ്രഷ് മീൻ നൽകുകയാണ് ലക്ഷ്യമെന്നും ബിനോയ് കോടിയേരി പറഞ്ഞു. തിരുവനന്തപുരം കുറവൻകൊണത്താണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.

നീണ്ടകരയിൽ നിന്നുംതിരുവനന്തപുരത്ത് നിന്നുമാണ് മീൻ എത്തുന്നതെന്നും ഹോ ഡെലിവറി ആരംഭിച്ചിട്ടുണ്ടെന്നും. മീൻ വിതരണം ചെയ്യുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്തുമെന്നും ബിനോയ് കോടിയേരി പറഞ്ഞു. ഉദ്ഘടനത്തിൽ കോടിയേരി ബാലകൃഷണൻ,എ.എൻ ഷംസീർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.