സംസ്ഥാനത്ത് പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുടെ പ്രവർത്തി സമയം വൈകുന്നേരം വരെ നീട്ടാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുടെ പ്രവർത്തി സമയം വൈകുന്നേരം വരെ നീട്ടാൻ തീരുമാനം. തിങ്കളാഴ്ച മുതലാണ് സമയം നീട്ടുന്നത്. കോവിഡ് സാഹചര്യത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്.

ഒമൈക്രോൺ വ്യാപനത്തിന് പിന്നാലെ ഒന്നാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ ആക്കിയിരുന്നു. ഫെബ്രുവരി 14 മുതൽ ഈ ക്ലസ്സുകളും ഓഫ്‌ലൈൻ ആക്കാനാണ് സർക്കാർ തീരുമാനം.

പരീക്ഷകൾ അടുത്ത സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീർക്കേണ്ടതുണ്ട്. ഷിഫ്റ്റ് മൂലം ക്‌ളാസുകളുടെ ദൈർഖ്യം കുറയുകയും പാഠഭാഗങ്ങൾ തീരാത്ത അവസ്ഥയിലുമാണ്. ഇത് മറികടക്കാൻ ക്ലാസുകൾ നാല് മണി വരെ പ്രവർത്തിക്കേണ്ടത് അത്യാവിശ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം പുതുക്കിയ ഹയർസെക്കണ്ടറി പരീക്ഷ മാനുവൽ വിദ്യാഭ്യാസ മന്ത്രി പ്രസിദ്ധീൿരിച്ചിരുന്നു.