വിവാഹ ദിവസം രാവിലെ കിടപ്പ്മുറിയിൽ തൂങ്ങിമരിച്ച കാളാണ്ടിത്താഴം സ്വദേശി മേഘയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

കോഴിക്കോട് : വിവാഹ ദിവസം രാവിലെ കിടപ്പ്മുറിയിൽ തൂങ്ങിമരിച്ച കാളാണ്ടിത്താഴം സ്വദേശി മേഘയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ പുറത്ത്. എന്റെ കാര്യങ്ങൾ എല്ലാം അവനറിയമെന്നും ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്നും. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ മേഘ എഴുതിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മേഘയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിൽ നേഴ്‌സിങ് വിദ്യാർത്ഥിയായിരുന്നു മേഘ. ഇതേ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന യുവാവുമായുള്ള മേഘയുടെ വിവാഹമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആത്മഹത്യ കുറിപ്പെഴുതിവെച്ച് മേഘ ജീവനൊടുക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ മേഘയെ ഒരുക്കാനായി ബ്യുട്ടീഷൻ വീട്ടിലെത്തിയതിന് പിന്നാലെ കുളിക്കാനായി മുറിയിൽ കയറിയ മേഘ തൂങ്ങി മരിക്കുകയായിരുന്നു. കുളിക്കാൻ പോയ മേഘയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മുറിയുടെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് മേഘയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും. മേഘ ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും പോലീസ് പറയുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായണെന്നും പോലീസ് പറഞ്ഞു.