മകന് എത്രയും പെട്ടെന്ന് ഭക്ഷണമെങ്കിലും എത്തിക്കണമെന്ന ആവശ്യവുമായി മലമുകളിൽ കുടുങ്ങിയ ബാബുവിന്റെ ഉമ്മ

പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ 35 മണിക്കൂറിൽ അധികമായി കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയാണ്. ഇന്ത്യൻ സൈന്യം ഇതിനായി പുറപ്പെട്ട് കഴിഞ്ഞു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രക്ഷ പ്രവർത്തനത്തിന് എത്തിയ കോസ്റ്റ്ഗാർഡിന്റെ ഹെലികോപറ്റർ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മടങ്ങി.

മലമുകളിൽ കുടുങ്ങി കിടക്കുന്ന മകൻ ബാബുവിന് എത്രയും പെട്ടെന്ന് ഭക്ഷണമെങ്കിലും എത്തിച്ച് നൽകണമെന്ന് ആവിശ്യപ്പെട്ട് ബാബുവിന്റെ മാതാവ് രംഗത്തെത്തി. ശക്തമായ കാറ്റ് വീശുന്നതിനാൽ ഹെലികോപ്റ്റർ വഴി ഭക്ഷണം എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. കാറ്റ് കാരണം ഡ്രോൺ ഇറക്കി വെള്ളം എത്തിക്കാനുള്ള ശ്രമവും പരാജയപെട്ടു.

മകന് വെള്ളം പോലും എത്തിക്കാൻ പറ്റാത്തത് നിരാശാജനകമാണെന്നും ബാബുവിന്റെ കുടുംബം പ്രതികരിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സൈന്യം മലമ്പുഴയിലെത്തി. രാത്രിയോടെ രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.