പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സ്വദേശി പുളിമൂട്ടിൽ വീട്ടിൽ റിന്റു (25) ആണ് അറസ്റ്റിലായത്. പതിനാറുവയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി സഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രണയം നടിച്ച് വീട്ടുകാരറിയാതെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രതിയെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.