വെമ്പായത്ത് പാൽ വാങ്ങാൻ പോയ നാല് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

തിരുവനന്തപുരം : കാൽവഴുതി കുളത്തിൽ വീണ നാല് വയസുകാരൻ മരിച്ചു. വെമ്പായം സ്വദേശിനി മുനീറയുടെ മകൻ ലാലിൻ മുഹമ്മദാണ് മരിച്ചത്. അയല്പക്കത്തെ വീട്ടിൽ പാൽ വാങ്ങുന്നതിനായി പോകുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്. പാൽ വാങ്ങി വരാനായി മുനീറ മകനെ പറഞ്ഞ് വിടുകയായിരുന്നു. പാൽ വാങ്ങാൻ പോയ ലാലിൻ മുഹമ്മദിനെ ഒരുപാട് നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മൂത്തമകൻ ലല്ലു അന്വേഷിച്ച് ചെന്നപ്പോൾ സമീപത്തുള്ള കുളത്തിന്റെ കരയിൽ പാൽ നിറച്ച കുപ്പി ഇരിക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സഹോദരനെ കുളത്തിൽ കിടക്കുന്നത് കാണുകയായിരുന്നു.

സഹോദരനെ കുളത്തിൽ കണ്ടതോടെ ലല്ലു അമ്മയെ വിമരമറിയിച്ചു. തുടർന്ന് നാട്ടുകാരും ഓടിയെത്തി കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ശുശ്രുഷകൾക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.