ആലുവയിൽ പതിനാറുകാരനെ ലൈംഗീകമായി ദുരുപയോഗം ചെയ്ത ഗർഭിണിയായ പത്തൊമ്പത്കാരിക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം : ആലുവയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ഗർഭിണിയായ പത്തൊമ്പത്കാരിക്കെതിരെ പോലീസ് കേസെടുത്തു. പതിനാറു വയസുകാരനെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തിലാണ് പത്തൊൻപത് വയസുകാരിക്കെതിരെ പോലീസ് കേസെടുത്തത്.

പത്തൊമ്പത്കാരിയും പതിനാറുകാരനും നേരത്തെ ഒരേ വിദ്യാലയത്തിൽ ഒന്നിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഒന്നിച്ച് പഠിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ പതിനാറുകാരനുമായി പത്തൊമ്പത്കാരി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് പത്തൊമ്പത്കാരി ഗർഭിണിയാകുകയുമായിരുന്നു.

പത്തൊമ്പത്കാരിക്കെതിരെ പതിനാറുകാരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസടുത്തത്. പോക്സോ കുറ്റം ചുമത്തിയാണ് ചെങ്ങമനാട് പോലീസ് പത്തൊമ്പത്കാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.