എറണാകുളത്ത് ഫ്ലാറ്റിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് സ്വദേശിയും ഡോക്ടറുമായ രേഷ്മ ആൻ എബ്രഹാം (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ താമസിക്കുകയായിരുന്ന യുവതിയുടെ മൃദദേഹം രണ്ടാമത്തെ നിലയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് മൃദദേഹം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇന്റെർണൽ മെഡിസിൻ ട്രൈനിംഗ് വിദ്യാർത്ഥിയാണ് മരിച്ച രേഷ്മ ആൻ എബ്രഹാം. ഫ്ളാറ്റിലെ അന്തേവാസികളാണ് മൃദദേഹം ആദ്യം കാണുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് മൃദദേഹം പുറത്തെടുത്തത്.

അതേസമയം മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃദദേഹം ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.