സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, മന്ത്രിയാകാനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. മന്ത്രിയാവാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാവില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി കെടി ജലീലിനെ കണ്ട് സംസാരിച്ചതിന് പിന്നിൽ രാഷ്ട്രീയമൊന്നും ഇല്ല. അധികാരമുള്ളടിത്ത് മാത്രമേ മുസ്ലിം ലീഗ് നിൽക്കു. ഇരുപാർട്ടികളിലെ രണ്ട് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ രാഷ്ട്രീയമില്ലെന്നും കോടിയേരി പറഞ്ഞു.

പാർട്ടിയിൽ ഏഴയപത്തിയഞ്ച് വയസ് പിന്നിട്ടവർക്ക് സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തനം നടത്താമെന്നും ഇടത് മുന്നണിയുടെ വിപുലീകരം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം കുറച്ച് പേരെ പ്രത്യേക ക്ഷണിതാക്കളായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.