സഹപാഠിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : സഹപാഠിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി അശുതോഷ് (19), കൊടുങ്ങലൂർ സ്വദേശികളായ ഷിനാസ്,ജോയൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് കൂടി സംഭവത്തിൽ പങ്കുള്ളതായി പോലീസ് പറയുന്നു.

സഹൃദം നടിച്ച് സഹപാഠിയും പ്രായപൂർത്തിയാകാത്തതുമായ പെൺകുട്ടിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥികൾ വാട്സാപ്പ്,ഫേസ്‌ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതികളിൽ ഒരാൾ തന്ത്രപൂർവം പെൺകുട്ടിയുടെ മൊബൈൽ ഫോൺ കൈക്കലാക്കുകയും അതിൽ നിന്ന് നഗ്ന്ന ചിത്രങ്ങൾ തന്റെ ഫോണിലേക്ക് ഷെയർ ചെയ്ത് എടുക്കുകയുമായിരുന്നു.

ഷെയർചെയ്‌തെടുത്ത നഗ്‌ന ചിത്രങ്ങൾ പെൺകുട്ടിയുടെ പേരും ക്ലാസും പഠിക്കുന്ന സ്‌കൂൾ വിവരങ്ങളും ചേർത്താണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മകളുടെ നഗ്ന്നചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ കൂടാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.