മേൽവസ്ത്രവും തുടർന്ന് ബ്രായും ഊരാൻ പറഞ്ഞു ; ടാറ്റു ആർട്ടിസ്റ്റ് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി യുവതി രംഗത്ത്

കൊച്ചി : കാക്കനാട് പ്രവർത്തിക്കുന്ന ഇങ്ക്‌ഫെക്ട് എന്ന ടാറ്റു സ്ഥാപനം നടത്തുന്ന ടാറ്റു ആർട്ടിസ്റ്റ് ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി യുവതി രംഗത്ത്. പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് പിക്കെതിരെയാണ് റെഡിറ്റിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. രണ്ട് വർഷം മുൻപാണ് പീഡനം നേരിട്ടതെന്നും യുവതി പറയുന്നു.

ശരീരത്തിൽ ടാറ്റു ചെയ്യാനാണ് താൻ അവിടെ പോയത്. ആദ്യമായാണ് താൻ ടാറ്റു ചെയ്യുന്നത്. വയറിന്റെ സൈഡിൽ വാരിയെല്ലിന്റെ ഭാഗത്തായാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്. ടാറ്റു ചെയ്യുന്നതിനായി തന്നോട് മേൽവസ്ത്രവും തുടർന്ന് ബ്രായും ഊരാൻ സുജീഷ് ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് ഒന്ന് പകച്ചെങ്കിലും ഇങ്ങനെയാകും എന്ന് കരുതി. ശരീര ഭാഗങ്ങൾ മറയ്ക്കാൻ തുണി നല്കാറുണ്ടെന്ന കാര്യം പിന്നീടാണ് തനിക്ക് മനസിലായത്. തുടർന്ന് ടാറ്റു ചെയ്യുന്നതിനിടയിൽ അയാൾ തന്റെ മാറിടത്തിൽ പിടിച്ചെന്നും താൻ അസ്വസ്ഥയായെന്നും യുവതി പറഞ്ഞു.

രണ്ട് വർഷം മുൻപാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായത്. എന്നാൽ ഇപ്പോഴാണ് തനിക്കുണ്ടായ അനുഭവം ലൈംഗീക പീഡനത്തിന് സമാനമാണെന്ന് താൻ തിരിച്ചറിയുന്നതിനും റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ യുവതി പറയുന്നു. നിരവധി ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ സുജീഷിന്റെ അടുത്ത് നിന്നും ടാറ്റു ചെയ്യുകയും മികച്ച അഭിപ്രായങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. ഇത് വിശ്വസിച്ചാണ് സുജീഷിന്റെ അടുത്ത് പോയതെന്നും യുവതി പറയുന്നു. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമാന രീതിയിലുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരിക്കുകയാണ്.