മകന് ചുംബനം നൽകിയാണ് വീഡിയോ കോൾ അവസാനിപ്പിച്ചത് ; യൂട്യൂബറുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

കോഴിക്കോട് : ബാലുശ്ശേരി സ്വദേശിയും യൂട്യൂബറുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസമാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുൻപാണ് ഭർത്താവിനൊപ്പം താമസിക്കുന്നതിനായി റിഫ നാട്ടിൽ നിന്നും ദുബായിലേക്ക് പോയത്. ആത്മഹത്യ എന്നാണ് പോലീസ് നൽകുന്ന വിവരമെങ്കിലും. റിഫ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായതായി അറിവില്ലെന്നും വീട്ടുകാർ പറയുന്നു.

റിഫ മരിക്കുന്നതിന് മുൻപ് വീഡിയോ കോളിലൂടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നാണ് വിളിച്ചത് അതിനാൽ കൂടുതൽ സംസാരിച്ചില്ല. മകന് ചുംബനം നൽകിയാണ് വീഡിയോ കോൾ അവസാനിപ്പിച്ചതെന്നും വീട്ടുകാർ പറയുന്നു. റിഫ സന്തോഷത്തോടെയാണ് സംസാരിച്ചത്. മാനസികമായി ബുദ്ധിമുട്ടുള്ളതായി തോന്നിയില്ലെന്നും വീട്ടുകാർ പറയുന്നു. ഫോൺ വിളി കഴിഞ്ഞതിന് ശേഷം എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും രിഫയുടെ കുടുംബം പറഞ്ഞു.

അതേസമയം തിങ്കളാഴ്ച രാത്രി റിഫയേ തനിച്ചാക്കിഭർത്താവ് മെഹ്‌നാസ്‌ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ പുറത്ത് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് റിഫയേ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മരിച്ച വിവരം ഇൻസ്റാഗ്രാമിലൂടെ വീഡിയോ ചെയ്താണ് മെഹ്നാസ് ആളുകളെ അറിയിച്ചത്. റിഫ എന്നെ വിട്ട് പോയി എന്ന് കരഞ്ഞ് കൊണ്ടായിരുന്നു മെഹ്നാസ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് മെഹ്നാസിനെ റിഫ പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ ഇരുവരും വിവാഹം ചെയ്യുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. മെഹ്നാസ് ദുബായിലും റിഫ നാട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഒന്നരവയസുള്ള കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചാണ് ഒരുമാസം മുൻപ് റിഫ ദുബായിലെത്തിയത്.