പഴയ ദിവ്യ ഉണ്ണിയാവാൻ ഇനി പറ്റില്ല, ഇനിയും അങ്ങയുടെ അഭിമാനമാകാൻ ശ്രമിക്കും ; ദിവ്യ ഉണ്ണി പറയുന്നു

ബാല താരമായി അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. 1996ൽ വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായിക വേഷം ചെയ്തത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. പ്രണയ വർണങ്ങൾ, ആകാശ ഗംഗ, നക്ഷത്രങ്ങൾ പറയാതിരുന്നത്, സൂര്യ പുത്രൻ, ഉസ്താദ്, കഥാനായകൻ, ദ ട്രൂത്, തുടങ്ങിയവയായിരുന്നു താരത്തിന്റെ മറ്റു ചിത്രങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം നടിയായും സഹനടിയായും താരം അഭിനയിച്ചു.

മലയാളത്തിനുപുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അനുജത്തിയും സിനിമയിൽ സജീവമാണ്. മികച്ച നർത്തകി കൂടിയായ താരംനിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹ്യുസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്സിൽ ഡയറക്റാരുമാണ് താരം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന താരം പൂർണമായും നൃത്തത്തിൽ സജീവമാകുകയായിരുന്നു.

കഴിഞ്ഞ നവംബറിലായിരുന്നു താരം തന്റെ പിതാവിന്റെ വിയോഗവർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് താരം. തനിക്കെപ്പോഴും ഒരു വഴികാട്ടിയായിരുന്നു തന്റെ അച്ഛനെന്നും ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നുവെന്നും താരം പറയുന്നു അച്ഛനില്ലാത്ത തൊണ്ണൂറു ദിവസങ്ങൾ ഏറെ ദുഷ്ക്കരമായിരുന്നുവെന്നും താരം പറയുന്നു. ഇനിയൊരിക്കലും തനിക്ക് പഴയ ഞാൻ ആകാൻ കഴിയില്ലെന്നും അങ്ങയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ താൻ വളരേയധികം ഭാഗ്യവതിയാണെന്നും താരം പറയുന്നു. ഇനിയും അങ്ങയുടെ അഭിമാനമാകാൻ താൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും പറഞ്ഞുകൊണ്ട് അച്ഛന്റെ ഓർമ്മചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത് .