അമ്മയുടെ സുഹൃത്തിനെ തട്ടികൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : അമ്മയുടെ സുഹൃത്തിനെ തട്ടികൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു മണിയാർ കേളൻകാവ് സ്വദേശികളായ സുജിത് (28), പ്രവീൺ (19) എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ ഒന്നാം പ്രതി സുജിത്ത് അമ്മയുടെ കൂട്ടുകാരിയുമായ യുവതിയെ പ്രണയം നടിച്ച് വശത്താക്കുകയും തുടർന്ന് യുവതി വസ്ത്രം മാറുന്നതും കുളിക്കുന്നതുമായ നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ നിരവധി തവണ ലോഡ്ജുകളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. ഇത് കൂടാതെ ചിത്രത്തിന്റെ പേരിൽ യുവതിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും സുജിത്ത് തട്ടിയെടുത്തിരുന്നു.

കേസിലെ രണ്ടാം പ്രതിയായ പ്രവീണിനോട് സുജിത്ത് യുവതിയെ ലൈംഗീകമായി ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടാൻ പ്രവീൺ ശ്രമിച്ചത്. പ്രവീൺ ഭീഷണി തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഏരൂർ എസ്എച്ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.