കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ; പത്തനംതിട്ടയിൽ വൈദീകൻ അറസ്റ്റിൽ

പത്തനംതിട്ട : കൗൺസിലിംഗിനായി എത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ പള്ളി വികാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോൺ ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കൗൺസിലിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി പള്ളി വികാരി ലൈംഗീക അതിക്രമം നടത്തിയതായി അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. പള്ളി വികാരിക്കെതിരെ അധ്യാപിക പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും വ്യാഴ്ച പുലർച്ചെ വൈദികനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൗൺസിലിംഗിനായി വൈദികൻറെ അടുത്തെത്തിയ പതിനേഴുകാരിയാണ് ലൈംഗീക അതിക്രമത്തിന് ഇരയായത്. നിരവധി പെൺകുട്ടികൾ ഇയാളുടെ അടുത്ത് കൗൺസിലിംഗിനായി എത്താറുള്ളതായാണ് വിവരം. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.