പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ചതിൽ വിഷമമുണ്ട്, ബുദ്ധിയുറക്കാത്ത പ്രായത്തിൽ അറിയാതെ ചെയ്ത് പോയതാണെന്നും ഐശ്വര്യ ലക്ഷ്മി

ഒരു പിടി മികച്ച ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഐഷ്വര്യ ലക്ഷ്മി. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു താരം ആദ്യമായി അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ടോവിനോ തോമസ്, ആസിഫ് അലി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം എന്നിവരോടൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും, വരത്തൻ, മായനദി, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയരംഗത്തെന്ന പോലെ മോഡലിംഗ് രംഗത്തും സജീവമാണ് ഐശ്വര്യ. ചെയ്ത കഥാപാത്രങ്ങൾക്കൊക്കെ തന്റേതായ മുദ്ര പതിപ്പിക്കാൻ താരം ശ്രമിച്ചിരുന്നു. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിൽ എത്തുന്നതിനു മുൻപ് തനിക് ഏറ്റവുമധികം ക്രഷ് തോന്നിയ നടൻ പൃഥ്വിരാജ് ആണെന്നും അക്കാര്യവുമായി ബന്ധപ്പെട്ടാണ് തനിക്ക് കൂടുതൽ ചമ്മൽ നേരിടേണ്ടിവന്നതെന്നും താരം പറയുന്നു. ഒരു പോസ്റ്റിന്റെ താഴെ രാജപ്പൻ എന്നു എഴുതിയ താരത്തിന്റെ കമന്റ്‌ അണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

താൻ ആയിരുന്നില്ല അന്ന് അങ്ങനെയൊക്കെ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറയിക്കാത്ത കാലത്ത് താനും അത് ഏറ്റു പിടിച്ചു എന്നാണ് താരം പറയുന്നത്. എന്നാൽ നമ്മൾ ഒരു ആക്ടർ ആയിതീരുമെന്നോന്നും അറിയലല്ലോ എന്നും പിന്നീട് അതേക്കുറിച്ചു ഓർത്തപ്പോൾ വളരെ വിഷമം തോന്നിയെന്നും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നെന്നും താരം പറയുന്നു. ആരെയും നെഗറ്റീവ് ആയി കാണുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും പിന്നീട് പതിയെ താൻ ശരിയാവുകയുമായിരുനെന്നാണ് താരം പറയുന്നത്.