ഇനി ഉയരുന്നത് ഈ വിളികൾ ഓർത്താൽ നല്ലത് ; മലപ്പുറത്ത് കെ റെയിലിനെതിരെ അള്ളാഹു അക്ബർ വിളി മുഴക്കി പ്രതിഷേധക്കാർ

മലപ്പുറം : കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. തിരുനാവായയിൽ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങി. തിരുനാവായ പല്ലാറിൽ പ്രതിഷേധക്കാർ അല്ലാഹു അക്ബർ വിളികളുമായാണ് കെ റയിലിനെതിരെ പ്രതിഷേധമുയർത്തിയത്. ഇനി ഈ മുദ്രാവാക്യമാണ് ഉയരുകയെന്നും അത് ഓർത്താൽ നല്ലതാണെന്നും പ്രതിഷേധക്കാർ ഭീഷണി മുഴക്കി.

വീടും പറമ്പും വിട്ട് തരില്ല ബ്രിട്ടീഷുകാർക്കെതിരെ പോരാടിമരിച്ചവരാണ് തങ്ങളുടെ പിന്മുറക്കാരെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ അല്ലാഹു അക്ബർ വിളി മുഴക്കിയത്. നാടിന് ഒരു പ്രശ്നം രാഷ്ട്രീയം നോക്കാതെ അതിനെതിരെ പോരാടുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

അതേസമയം കെ റെയിലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടരുന്നു. കോഴിക്കോടും,കണ്ണൂരിലും,കോട്ടയത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. കെ റെയിലിനായി സ്ഥാപിക്കുന്ന കല്ലുകൾ പിഴുത് മാറ്റുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്നതിന് കേസെടുക്കാനാണ് സർക്കാർ നീക്കം. കല്ല് പിഴുതെടുത്ത് അറസ്റ്റിലായാൽ ജാമ്യം ലഭിക്കണമെങ്കിൽ നഷ്ടപരിഹാര തുക കെട്ടിവെയ്‌ക്കേണ്ടി വരും.