ഫ്രാൻസിസ് ആറു തവണ പ്രപ്പോസ് ചെയ്തു, വിവാഹം കഴിഞ്ഞിട്ടും തേപ്പ്കാരി എന്നാണ് അറിയപ്പെടുന്നത് ; ശ്രുതി രാമചന്ദ്രൻ പറയുന്നു

രഞ്ജിത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായെത്തിയ ഞാൻ സെല്ഫ് പോട്രെയ്റ്റ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ആദ്യ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജയസൂര്യ നായകനായെത്തിയ പ്രേതത്തിലൂടെ താരം ശ്രദ്ധ നേടി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ആസിഫ് അലി നായകനായ സൺഡേ ഹോളിഡേ.

മലയാളത്തിന് പുറമെ തെലുങ്കിലും അഭിനയിച്ച താരം അഭിനയത്തിന് പുറമെ മികച്ചൊരു ഡംബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ജോജു ജോർജിന്റെ നായികയായി ഒടിടിയിൽ പ്രദർശനത്തിന് എത്തി മികച്ച പ്രതികരണം നേടിയ മധുരമാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചെന്നൈയിൽ പഠനത്തിന്റെ ഭാഗമായി പോയപ്പോഴാണ് ഫ്രാൻസിസുമായി പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോഴേ തനിക്ക് ഫ്രാൻസിസിനെ ഇഷ്ടമായിരുന്നു. എന്നാൽ ആദ്യം ഫ്രാൻസിസ് ആണ് ഇഷ്ടമാണെന്ന് പറഞ്ഞത്. പക്ഷെ താൻ മറുപടി നൽകിയില്ല. ആറു തവണ ഫ്രാൻസിസ് തന്നെ പ്രപ്പോസ് ചെയ്തു അഞ്ച് തവണയും നോ എന്നാണ് മറുപടി നൽകിയത്. എന്നാൽ ആറാമത്തെ തവണ പ്രപ്പോസ് ചെയ്തപ്പോൾ യെസ് പറഞ്ഞെന്നും ശ്രുതി പറയുന്നു.

ആദ്യ സിനിമ ചെയ്യുന്നത് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു. എന്നാൽ പ്രേതം ചെയ്യുമ്പോൾ താൻ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. പ്രേതം റിലീസ് ചെയ്തതിന് പിന്നാലെ ഫ്രാൻസിസുമായുള്ള വിവാഹം നടന്നു. പ്രണയിച്ച് വിവാഹം കഴിഞ്ഞിട്ടും താൻ ഇപ്പോഴും അറിയപ്പെടുന്നത് തേപ്പ് കാരിയായിട്ടാണെന്നും താരം പറയുന്നു. സൺഡേ ഹോളിഡേ എന്ന ചിത്രമാണ് തെപ്പക്കാരിയെന്ന പേര് നൽകിയതെന്നും ശ്രുതി പറയുന്നു.