സ്വകാര്യ ജീവിതത്തിന് തടസമാകുമെന്ന് ഭയം ; ഒന്നര വയസുകാരന്റെ വായിൽ ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ

ഊട്ടി : സ്വകാര്യ ജീവിതത്തിന് തടസമായ ഒന്നര വയസുള്ള മകന്റെ വായിൽ ഭക്ഷണം കുത്തി നിറച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സ്വദേശിനി ഗീതയാണ് അറസ്റ്റിലായത്. ഭർത്താവുമായി പിണങ്ങി താമസിക്കുകയായിരുന്നു ഗീത.

ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിതമായി ഭക്ഷണം നൽകി അബോധാവസ്ഥയിലായ കുഞ്ഞിനെ ഗീതയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ കുഞ്ഞിന് അമിതമായി ഭക്ഷണം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഗീത അറിയാതെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കോയമ്പത്തൂർ സ്വദേശിയായ കാർത്തിക് ആണ് ഗീതയുടെ ഭർത്താവ്. ആദ്യ വിവാഹം വേർപെടുത്തിയതിന് ശേഷമാണ് ഗീത കാർത്തികിനെ വിവാഹം ചെയ്തത്. ഒന്നും,മൂന്നും വയസുള്ള ആൺകുട്ടികളാണ് ഇവർക്കുള്ളത്. ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് കാർത്തിക് ഗീതയുമായി പിണങ്ങി മൂന്ന് വയസുകാരനായ മകനെയും കൊണ്ട് കോയമ്പത്തൂരിലേക്ക് പോയിരുന്നു.

വീട്ടിൽ തനിച്ചായിരുന്നു ഗീത മറ്റൊരു ജീവിതത്തിന് വേണ്ടി തയ്യാറാക്കുകയായിരുന്നു. മറ്റൊരു ജീവിതത്തിന് കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഗീത പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.