ഭർത്താവ് വിദേശത്ത്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേരി : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുൻപ് ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് തമിഴ്‌നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പുൽപ്പറ്റ സ്വദേശിനി ഷഹാന (27),മംഗലശേരി സ്വദേശി ഫൈസൽ റഹ്‌മാൻ (30) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹിതയായ ഷഹാനയ്ക്ക് രണ്ട് കുട്ടികളുണ്ട്, കാമുകൻ ഫൈസൽ റഹ്മാനും വിവാഹിതനായിരുന്നു. ഇയാൾക്കും രണ്ട് കുട്ടികളുണ്ട്. ആറ് മാസം മുൻപാണ് ഷഹാന ഫൈസൽ റഹ്മാനുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായതോടെ ഷഹാനയെ കാണാനായി വീട്ടുകാരറിയാതെ ഫൈസൽ എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അറിയുന്നതിന് മുൻപ് ഇരുവരും ഒളിച്ചോടുകയായിരുന്ന. വിവരമറിഞ്ഞ വീട്ടുകാർ ഷഹാനയെ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും ഷഹാന തിരികെ വരാൻ തയ്യാറായില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഷഹാനയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഭർത്താവ് നാട്ടിലെത്തി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു. കാമുകനുമായി ഒളിച്ചോടിയ ഷാഹിനയ്ക്ക് ഫേസ്‌ബുക്കിൽ നിരവധി ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിൽ ഒരാൾ നൽകിയ ഫോൺ ഉപയോഗിച്ച് ഫേസ്‌ബുക്കിൽ അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി പോസ്റ്റുകൾ പബ്ലിഷ് ചെയ്തിരുന്നു. പല ലൊക്കേഷനുകളിൽ നിന്ന് ഷഹാന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു.