മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരിയിൽ യുഡിഎഫ് ഹർത്താൽ

മലപ്പുറം : മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൽ ജലീൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഹർത്താൽ. ബുധനാഴ്ച രാത്രി വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ മഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബ്ദുൽ ജലീൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് യുവാക്കളുമായി തർക്കവുമുണ്ടായിരുന്നു. തുടർന്ന് കാർ ഓടിച്ച് പോകുന്നതിനിടയിൽ പുറകിലൂടെ ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പയ്യനാട് വെച്ചാണ് അബ്ദുൽ ഖാദർ ആക്രമിക്കപ്പെട്ടത്. മഞ്ചേരി നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്സിലറാണ് കൊല്ലപ്പെട്ട അബ്‍ദുൾ ഖാദർ.