പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യാവൂർ സ്വദേശി സങ്കീർത്ത് സുരേഷ് (19) ആണ് അറസ്റ്റിലായത്. കിളിമാനൂർ പോലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.

കണ്ണൂർ തോട്ടയ്ക്കാട് സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെൺകുട്ടിയിൽ നിന്നും പല തവണകളായി പണവും സ്വർണഭാരങ്ങളും തട്ടിയെടുക്കുകയായിരുന്നു. സ്വർണഭാരങ്ങൾ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവിന് നൽകിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

അതേസമയം അറസ്റ്റിലായ യുവാവിനെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പി സുനീഷ് ബാബുവിന്റെ തേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.