വീട് മതിയെന്ന് കാവ്യ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് ; നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ കാവ്യാമാധവൻ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തണമെന്ന കാവ്യാമാധവന്റെ ആവിശ്യം തള്ളി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ കാവ്യാമാധവന്‌ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നാണായിരുന്നു കാവ്യാമാധവന്റെ ആവിശ്യം.

സ്വതന്ത്രമായി ചോദ്യം ചെയ്യാൻ പറ്റുന്ന വീടൊഴികയുള്ള മറ്റൊരു സ്ഥലം പരിഗണിക്കാമെന്ന് ക്രൈംബ്രാഞ്ച് കാവ്യാമാധവനെ അറിയിച്ചു. എന്നാൽ വീടൊഴികയുള്ള മറ്റൊരു സ്ഥലത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബുദ്ധിമുട്ടാണെന്നും സാക്ഷിയാണെന്ന പരിഗണന നൽകണമെന്നുമാണ് കാവ്യാമാധവന്റെ ആവിശ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച കാവ്യാമാധവനെ ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ കാവ്യാമാധവന്‌ പങ്കുള്ളതായി സംശയം ഉയർന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാവ്യാമാധവനെ ചോദ്യം ചെയ്യാനായി തീരുമാനിച്ചത്.