ഹിന്ദു വിദ്യാർത്ഥികളെ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ ക്രിസ്ത്യൻ അധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു

കന്യാകുമാരി : ഹിന്ദു വിദ്യാർത്ഥികളെ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ ക്രിസ്ത്യൻ അധ്യാപികയെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കന്യാകുമാരി ജില്ലയിലെ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്‌കൂളിൽ തയ്യൽ അധ്യാപികയെയാണ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.

അധ്യാപിക ബൈബിൾ വായിക്കാൻ നിർബന്ധിക്കുന്നതായും ഭക്ഷണത്തിന് ശേഷം പ്രാർത്ഥനയിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു. ബൈബിൾ വായിക്കില്ലെന്നും ഞങ്ങൾ ഹിന്ദുക്കളാണെന്നും ഭഗവത് ഗീത വായിക്കുമെന്നും വിദ്യാർത്ഥികൾ അധ്യാപികയെ അറിയിച്ചിരുന്നു എന്നാൽ ഭഗവത് ഗീത മോശമാണെന്നാണ് അധ്യാപിക പറഞ്ഞതെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഹിന്ദു ദൈവങ്ങളെ അപകർത്തിപ്പെടുത്തി സംസാരിക്കുന്നതും ക്രിസ്ത്യൻ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കുന്നതും അധ്യാപിക പതിവാക്കിയതോടെയാണ് വിദ്യാർത്ഥികൾ വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുർന്ന് രക്ഷിതാക്കൾ ഇടപെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ അധ്യാപികയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നാലെ ആരോപണവിധേയായ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.