ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ വിവാഹിതനായോ ? ; വിവാഹ ചിത്രം പങ്കുവെച്ച് സംവിധായകൻ വിഷ്ണു മോഹൻ

ഉണ്ണിമുകന്ദൻ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിഷ്ണു മോഹൻ. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് ചിത്രം പങ്കുവെച്ചത്. ഉണ്ണിമുകുന്ദൻ നായകനായെത്തിയ മേപ്പാടിയനിലെ നായിക അഞ്ചു കുര്യനൊപ്പമുള്ള ചിത്രമാണ് വിഷ്ണു മോഹൻ പങ്കുവെച്ചിരിക്കുന്നത്.

മേപ്പടിയാൻ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ കഥാ പാത്രവും അഞ്ചു കുര്യന്റെ കഥാപാത്രവും ഇഷ്ടത്തിലാകുകയും ചിത്രത്തിന്റെ അവസാനം ഒന്നിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇവർ തമ്മിലുള്ള വിവാഹ രംഗങ്ങൾ ചിത്രത്തിൽ കാണിക്കുന്നില്ല. മേപ്പാടിയാന് വേണ്ടി ചിത്രീകരിച്ച രംഗങ്ങളിലെ ചിത്രമാണ് വിഷ്ണു മോഹൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഉണ്ണിമുകുന്ദൻ വിവാഹിതനായോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വിഷ്ണുമോഹൻ പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകർ പങ്കുവെയ്ക്കുന്നത്. ഈ ചിത്രങ്ങൾ കണ്ടാൽ നാട്ടുകാർ തെറ്റിദ്ധരിക്കുമെന്നും ആരാധകർ വിഷ്ണു മോഹനെ ഓർമിപ്പിക്കുന്നു.