കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

കോഴിക്കോട് : കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മുക്കം സ്വദേശികളായ ബിജുവിന്റേയും,ആര്യയുടെയും മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വായിലിടുകയും, വിഴുങ്ങുകയും ചെയ്തത്.

കുഞ്ഞിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയതായി ശ്രദ്ധയിൽപെട്ട വീട്ടുകാർ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.