നവീകരണ പ്രവർത്തനത്തിനായി പള്ളി പൊളിച്ചപ്പോൾ അകത്ത് ക്ഷേത്രം കണ്ടെത്തി

മംഗളൂരു : നവീകരണ പ്രവർത്തനത്തിനായി പള്ളി പൊളിച്ചപ്പോൾ അകത്ത് ക്ഷേത്രം കണ്ടെത്തി. ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുസ്ലിം പള്ളി പുതുക്കി പണിയുന്നതിനായി പൊളിച്ചപ്പോഴാണ് ക്ഷേത്രം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പള്ളിയുടെ മുൻ ഭാഗം പൊളിച്ചപ്പോഴാണ് അകത്ത് ക്ഷേത്രം ഉള്ളതായി നാട്ടുകാർ അറിയുന്നത്. മതിൽ കെട്ടിനകത്ത് ആയതിനാൽ പള്ളിയുടെ ഉൾവശം ആളുകൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. മതിൽ പൊളിച്ചപ്പോഴാണ് പള്ളിക്കകത്ത് ക്ഷേത്രം ഉള്ളതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ക്ഷേത്രത്തിന് ചുറ്റുമാണ് പള്ളി പണിത്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പള്ളിയുടെയും പള്ളി നിലനിക്കുന്ന ഭൂമിയുടെയും രേഖകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനകൾക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് നൽകിയ അനുമതി റദ്ദ് ചെയ്യണമെന്നും. നിലവിലെ എല്ലാ പണികളും നിർത്തിവെയ്ക്കണമെന്നും പുരാവസ്തു ഗവേഷകർ സ്ഥലത്തെത്തി പരിശോധന നടത്തണെമെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ക്ഷേത്രത്തെ പള്ളിയാക്കി മാറ്റിയതാണെന്ന് വ്യക്തമാണെന്നും ക്ഷേത്രം നിലനിർത്തണമെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.