അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി

കണ്ണൂർ : അപവാദ പ്രചരണം കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റായിരുന്ന മനു തോമസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്.

അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപാകെ കണ്ണൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറാണ് പരാതി നൽകിയത്. സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിരോധമാണ് മനു തോമസിനെതിരെ അപവാദ പ്രചാരണം നടത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.

സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ക്യാമ്പയിൻ നടത്തിയതിന് പിന്നാലെ അർജുൻ ആയങ്കി ഡിവൈഎഫ്ഐ ക്ക് നേരെയും ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വാസ്തവമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണെമന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.