ഡിവൈഎഫ്ഐ നേതാവും, രജ്യസഭാ എംപിയുമായ എ.എ റഹീമിന് അറസ്റ്റ് വാറണ്ട് ; വിജയലക്ഷ്മി നൽകിയ ഹർജിയിലാണ് നടപടി

ഡിവൈഎഫ്ഐ നേതാവും, രജ്യസഭാ എംപിയുമായ എ.എ റഹീമിന് അറസ്റ്റ് വാറണ്ട്. എസ്എഫ്ഐ നടത്തിയ സമരത്തിനിടയിൽ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവ്വീസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയെ അന്യയാമായി തടങ്കലിൽ വെയ്ക്കുകയും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിജയലക്ഷ്മി നൽകിയ ഹർജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം കോടതിയിൽ ഹാജരാക്കാമെന്ന ഉറപ്പിന്മേൽ പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം നുവദിക്കാമെന്ന വ്യവസ്ഥയിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് വിജയലക്ഷ്മി നൽകിയ ഹർജി പരിഗണിച്ച് നടപടിക്ക് നിർദേശം നൽകിയത്.

സംഭവത്തിൽ റഹീം ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. കേസ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും വിജയലക്ഷ്മിയുടെ എതിർപ്പിനെ തുടർന്ന് സർക്കാരിന്റെ ഹർജി കോടതി തള്ളുകയായിരുന്നു.