വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : പൂയപ്പള്ളിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം സ്വദേശികളായ സുനിൽ കുമാറിൻെറയും,അനിതയുടെയും മകളായ സിന്ധു (22) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ധ്യയുടെ മാതാവ് അനിത പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് സിന്ധുവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡിഗ്രി പഠനം പൂർത്തിയാക്കിയ സിന്ധു ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടയിൽ സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തിന് സിന്ധു എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു.

സിന്ധുവിനെ തൂങ്ങിയ നിലയിൽ കണ്ട മാതാവ് അനിതയുടെ നിലവിളികേട്ട് എത്തിയ സമീപവാസായികൾ ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.