ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അനന്തു (23) ആണ് അറസ്റ്റിലായത്. പതിനാലുകാരിയായ വിദ്യാർത്ഥിനി ഓണലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺനമ്പർ കൈക്കലാക്കുകയും വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് അശ്ലീല വീഡിയോകൾ അയയ്ക്കുകയുമായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്താണ് യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥപിച്ചത്. തുടർന്ന് വീട്ടുകരെ കുറിച്ചൊക്കെ ചോദിച്ച് സൗഹൃദം ഉറപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങൾ അയച്ചതോടെ പെൺകുട്ടി ഇങ്ങനെ പെരുമാറരുതെന്ന് പറഞ്ഞെങ്കിലും പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയോട് നഗ്ന ദൃശ്യങ്ങൾ യക്കാനും യുവാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ഓൺലൈൻ ക്ലാസ്സിൽ നുഴഞ്ഞ് കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.