മൂന്ന് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിമൂന്നുകാരൻ അറസ്റ്റിൽ

ഇടുക്കി : പ്രായപൂർത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെൺകുട്ടികളെ പീഡനത്തിന് ഇരകളാക്കാൻ ശ്രമിച്ച കേസിൽ എഴുപത്തിയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി വർഗീസാണ് അറസ്റ്റിലായത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിചയത്തിലുള്ള ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.

പെൺകുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന്. കുട്ടികളുടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ പരാതി പൊലീസിന് കൈമാറുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം എസ്‌ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.