കോഴിയെ ജീവനോടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : കോഴിയെ ജീവനോടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കടക്കാരൻ പാറശാല സ്വദേശി പുത്തൻ വീട്ടിൽ മനു (36) ആണ് അറസ്റ്റിലായത്. കോഴിക്കടയിൽ അറവുകാരനായി ജോലി ചെയ്യുന്ന മനു ദിവസങ്ങൾക്ക് മുൻപാണ് കോഴിയെ ജീവനോടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു.

ഇറച്ചി വാങ്ങാൻ കോഴിക്കടയിലെത്തിയ യുവാവാണ് ദൃശങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തല അറുത്ത ശേഷം ജീവൻ നഷ്ടപെട്ട കോഴിയെയാണ് സാധാരണഗതിയിൽ കഷ്ണങ്ങളാക്കുന്നത്. എന്നാൽ വളരെ ആസ്വദിച്ചാണ് ഇയാൾ കോഴിയെ ജീവനോടെ കഷ്ണങ്ങൾക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ ഇയാൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത് . ക്രൂരമായ വിനോദമാണെന്നാണ് ചിലർ ഇതിനെതിരെ പ്രതികരിച്ചത്. ക്രൂരത ചെയ്ത ഇയാൾക്കെതിരെ അധികൃതർ നടപടിയെടുക്കും വരെ ഷെയർ ചെയ്യുക എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.