പാർവ്വതി ആളാകെ മാറിയല്ലോ ; കറുത്ത സാരിയിൽ അതീവ സുന്ദരിയായി പാർവ്വതി ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് പാർവ്വതി തിരുവോത്ത്. ശക്തമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെയും ശ്രദ്ധ നേടിയ താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സ്ത്രീ സമൂഹത്തിന് വേണ്ടി സംസാരിക്കുന്ന പാർവ്വതിയുടെ ശബ്ദം ഉയർന്ന് കേട്ടത് മമ്മുട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാണിച്ചപ്പോഴാണ്. കസബയിലെ മമ്മുട്ടിയുടെ കഥാപാത്രത്തിനെതിരെയും മമ്മുട്ടിക്കെതിരെയുമാണ് താരം അന്ന് പ്രതികരിച്ചത്. തുടർന്ന് നിരവധി വിഷയങ്ങളിൽ താരത്തിന്റെ ഇടപെടൽ മലയാളികൾ കാണുകയും ചെയ്തു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പാർവ്വതി തിരുവോത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിന്റെ വ്യത്യസ്തമായ ചിത്രത്തിലൂടെയാണ് താരത്തെക്കുറിച്ച് വീണ്ടും ചർച്ചയായിരിക്കുന്നത്. കറുത്ത സാരിയിൽ അതീവ സുന്ദരിയായിട്ടാണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒടിടി ഫ്ലറ്റ്‌ഫോമായ ആമസോണിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് തരാം കറുത്ത സാരിയുടുത്തെത്തിയത്.

സാരിയുടുത്ത താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായി മാറി. ഈ വേഷത്തിൽ കാണാൻ വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ ചിത്രത്തിന് നൽകിയ കമന്റുകളിൽ ഒന്ന്. അതേസമയം മമ്മുട്ടി നായകനായെത്തുന്ന പുഴുവാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ നാഗ ചൈതന്യക്കൊപ്പം ധൂത എന്ന വെബ്‌സീരിസിലും താരം അഭിനയിക്കുന്നുണ്ട്. ആമസോൺ പ്രൈമിൽ ഈ വർഷം അവസാനത്തോടെ വെബ്‌സീരിസ്‌ പ്രദർശനത്തിന് എത്തുമെന്നാണ് വിവരം.