ജിഹാദികൾക്ക് മുൻപിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ ക്രിസ്ത്യൻ നേതാക്കളെ വേട്ടയാടുന്നു ; പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

ത്രിരുവനന്തപുരം : പിസി ജോർജിനെ അറസ്റ്റ് ചെയ്തത് മുസ്ലിം മതമൗലിക വാദികളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതും മൂന്ന് മണിക്കൂർ യാത്ര ചെയ്യേണ്ട ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതും പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപത്തിനുള്ള തെളിവേണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം മതമൗലിക വാദികൾ വിഷം ചീറ്റിയിട്ട് നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നതിനും കെ സുരേന്ദ്രൻ പറഞ്ഞു. ഇസ്ലാം വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം എന്നാൽ ഇതിനെതിരെ ആരും പ്രതികരിക്കരുതെന്നാണ് പിണറായി വിജയ്‌നറെ നിലപാട്. അത് അംഗീകരിച്ച് തരാൻ പറ്റില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ജിഹാദികൾക്ക് മുൻപിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ ക്രിസ്ത്യൻ നേതാക്കളെ വേട്ടയാടുകയാണെന്നും ഇടതുപക്ഷ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരെ ജനങ്ങളെ മുൻനിർത്തി ബിജെപി പ്രതിഷേധിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.