പാരലൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : പാരലൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ നാദാപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു മാസം മുൻപാണ് ബാബുവിന്റെ നേതൃത്വത്തിൽ പാരലൽ കോളേജ് ആരംഭിച്ചത്. വിദ്യാർത്ഥിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയെന്ന വിവരം പുറത്ത് വന്നതോടെ കോളേജ് അടിച്ച് തകർത്ത് തീ വെച്ച് കത്തിച്ച നിലയിലായിരുന്നു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.

അധ്യാപകനായ ബാബു ലൈംഗീക അതിക്രമം നടത്തിയ വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് പിന്നലെയാണ് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. അതേസമയം ബാബുവിനെ നാട്ടുകാർ ചേർന്ന് മർദ്ധിച്ച് അവശനാക്കിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.