മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം ; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

പെരിന്തൽമണ്ണ : മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മുഹമ്മദിന്റെ ഭാര്യ ജാസ്മിൻ,മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് സ്‌ഫോടനത്തിൽ മരണപ്പെട്ടത്. പരിക്കേറ്റ അഞ്ച് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനം നടന്നയുടൻ മുഹമ്മദ് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പെരുന്നാളിനായി ഭാര്യ വീട്ടിലെത്തിയ മുഹമ്മദ് കുടുംബവുമായി തിരിച്ച് പോകാൻ ഇറങ്ങുന്നതിനിടയിലാണ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പാണ്ടിക്കാട് ആണ് സംഭവം നടന്നത് വാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

സ്‌ഫോടനത്തിൽ ഗുഡ്‌സ് ഓട്ടോ പൂർണമായും കത്ത് നശിച്ചു. കത്തിയ ഓട്ടോയിൽ നിന്നാണ് മുഹമ്മദിന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. അതേസമയം ജീവനൊടുക്കിയ മുഹമ്മദ് നിരവധി കേസുകളിലെ പ്രതിയാണെന്നാണ് സൂചന.