ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുട്യൂബ് വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃദദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

കോഴിക്കോട് : ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുട്യൂബ് വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃദദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ തഹസിൽദാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. റിഫ മെഹനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള അനുമതിക്കായി അന്വേഷണ സംഘം ആർടിഒ യെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ആവിശ്യം ആർടിഒ അംഗീകരിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. പാവണ്ടൂർ ജുമാമസ്ജിദ് ഖബറിസ്ഥാനത്തിലാണ് റിഫയുടെ മൃതദേഹം ഖബറടക്കിയിട്ടുള്ളത്.

അതേസമയം ദുബായിൽവെച്ച് റിഫയുടെ പോസ്റ്റുമോർട്ടം നടന്നതായി ഭർത്താവ് മെഹ്നാസ് നേരത്തെ റിഫയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. റിഫയുടെ കുടുംബത്തിന്റെ പരാതിയിൽ മെഹ്നാസിനെതിരെ പോലീസ് കേസെടുത്തു. മെഹ്നാസിന്റെ രണ്ട്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.