പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവിനെതിരെ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവിനെതിരെ മന്ത്രി വീണ ജോർജ്. സമസ്ത നേതാവിന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പെൺകുട്ടികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ അവർ തന്നെയാണ് വാങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ പുരസ്‌കാരം നൽകുന്നതിനായി വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് രൂക്ഷമായി വിമർശിക്കുകയും വിദ്യാർത്ഥിനിക്ക് പകരം പിതാവിനെ ക്ഷണിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി അവാർഡ് വാങ്ങി പോയതിന് ശേഷം ക്ഷുഭിതനായ സമസ്ത നേതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സംഭവം വിവാദമായതോടെ നിരവധിപേർ സമസ്ത നേതാവിനെതിരെ വിമർശനവുമായി രംഗത്തിയതിന് പിന്നലെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. പെൺകുട്ടികൾക്ക് വേണ്ടി മറ്റാരും അവാർഡുകൾ ഏറ്റുവാങ്ങേണ്ടത് ആവിശ്യം ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.