നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം

കോഴിക്കോട് : നടിയും മോഡലുമായ കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹനയെ പറമ്പിൽബസാറിലെ വാടക ക്വട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ ഷഹനയുടെ കുടുംബം രംഗത്ത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ഷഹനയുടെ കുടുംബം ആരോപിക്കുന്നു. നിരവധി തവണ സജ്ജാദ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മർദ്ധിച്ചിരുന്നതായും ഷഹനയുടെ പിതാവ് പറയുന്നു.

അതേസമയം ഷഹനയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരുവർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതിന് ശേഷം ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഷഹനയുടെ കുടുംബം പറയുന്നു. വീട്ടുകാരെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല. വിവാഹത്തിന് മുൻപ് വിദേശത്ത് ജോലിയുണ്ടായിരുന്ന സജ്ജാദ് വിവാഹ ശേഷം ജോലിക്ക് പോയിരുന്നില്ല

ഷഹന പരസ്യങ്ങളിലും മറ്റും അഭിനയിച്ച് ലഭിക്കുന്ന വരുമാനത്തിലാണ് സജ്ജാദ് കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്ക് മുൻപ് പരസ്യത്തിൽ അഭിനയിച്ച്ചതിന് ലഭിച്ച ഒരു ലക്ഷം രൂപയുടെ പേരിൽ ഇരുവരും വഴക്കിടുകയും ചെയ്തിരുന്നു. സജാദും,ഷഹനയും താമസിച്ചിരുന്ന മുറിയിൽ നിന്ന് മാരക മയക്ക് മരുന്നിനോട് സാമ്യമുള്ള വസ്തുക്കൾ പൊലീസിന് ലഭിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മയക്ക് മരുന്ന് ആണോ എന്ന കാര്യത്തിൽ വ്യക്തത വരൂ എന്ന് പോലീസ് പറയുന്നു.