സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ-മംഗളുരു ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് : റെയിൽവേ പാലത്തിൽ നിന്നും സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ-മംഗളുരു ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കരുവൻതുരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. പാലത്തിൽ നിന്നും സുഹൃത്തിനൊപ്പം സെൽഫി എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

നഫാത്ത് ഫത്തത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ഇഷാമിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഫറോക്ക് റെയിൽവേ പലതിത്തിലെത്തിയ ഇരുവരും സെൽഫി എടുക്കുന്നതിനിടയിൽ കോയമ്പത്തൂർ-മംഗളുരു ട്രെയിൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പുഴയിലേക്ക് തെറിച്ച് വീണ നഫാത്ത് മരണപ്പെടുകയായിരുന്നു. സുഹൃത്ത് മുഹമ്മദ് ഇഷാം പാലത്തിന് സമീപത്താണ് തെറിച്ച് വീണത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുഹമ്മദ് ഇഷാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.