കോഴിക്കോട് മാവൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു

കോഴിക്കോട് : മാവൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണു. മലപ്പുറം കൂളിമാട് പാലത്തിന്റെ ഭീമുകളാണ് തകർന്ന് പുഴയിലേക്ക് വീണത്. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി ചാലിയാറിന് കുറുകെ പണിത പാലമാണ് തകർന്നത്. നിർമാണത്തിലിരുന്ന പാലത്തിന്റെ മൂന്ന് ഭീമുകൾ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ബീമുകൾ തകർന്നത്. മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിനായി സ്ഥാപിച്ച ബീമുകളാണ് തകർന്ന് പുഴയിലേക്ക് വീണത്. രണ്ട് വർഷം മുൻപാണ് പാലത്തിന്റെ പണികൾ ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി മാവൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. മഴ ശ്കതമായതോടെ താൽക്കാലികമായി സ്ഥാപിച്ച തൂണുകൾ താഴ്ന്ന് പോയതാണ് പകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം പാലം തകർന്നതിനെ കുറിച്ചുള്ള വിശദമായ പരിശോധന തുടരുകയാണ്. ബീമുകൾ നാല് ദിവസങ്ങൾക്ക് മുൻപാണ് സ്ഥാപിച്ചത്.