തൃപ്പുണിത്തുറ നഗരസഭയിൽ ബിജെപിക്ക് അട്ടിമറി വിജയം എൽഡിഎഫിൽ നിന്നും രണ്ട് സീറ്റുകൾ പിടിച്ചെടുത്തു

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും പിടിച്ചെടുത്ത് എൻഡിഎ. ഇളമനത്തോപ്പിൽ എൻഡിഎ സ്തനാർത്ഥി വള്ളി രവി വിജയിച്ചപ്പോൾ പിഷാരികോവിൽ എൻഡിഎ സ്ഥാനാർഥി രതി രാജു വിജയിച്ചു. എൽഡിഎഫ് കൗൺസിലർമാരുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സീറ്റ് എൻഡിഎ പിടിച്ചെടുത്തത്. ഇതോടെ 49 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫ് ന്റെ കേവല ഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോർപറേഷനിൽ എറണാകുളം സൗത്തിൽ നിന്ന് ബിജെപിയുടെ പത്മജ എസ് മേനോൻ വിജയിച്ചു.