ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയേയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : യുവതിയെയും, യുവാവിനെനും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവകൊട്ടിൽ ഗിരിദാസ് (39), തൃശൂർ കല്ലൂർ പാലയ്ക്കാപ്പറമ്പ് അതാണിക്കുഴി വീട്ടിൽ രശ്മ (31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രശ്മയെ കൊലപ്പെടുത്തിയതിന് ശേഷം ഗിരിദാസ് ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രശ്മയെ മദ്യം കഴിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് ഗിരിദാസിന്റെ മൃദദേഹം കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിയുന്ന രശ്മയും ഗിരിദാസും കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ഹോട്ടലിൽ മുറിയെടുത്ത്. രശ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. രശ്മയും ഗിരിദാസും തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.

അതേസമയം രശ്മ വിവാഹത്തിൽ നിന്നും പിന്മാറുമോ എന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച മുറി അടഞ്ഞ് കിടന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.